---
title: "താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു "
english_title: "thamarasseri churam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143164/thamarasseri churam "
published_at: "2023-09-02T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2aaed0e395_churam.jpg"
keywords: []
---

# താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു 

> **Lead Summary:** കോഴിക്കോട്: താമരശേരി ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചതിനെ തുർന്ന് ഗതാഗതം തടസ്സപെട്ടു. ചുരം ഒന്നാം വളവിന് മുകളിൽ ചിപ്പിലിത്തോട് വച്ചാണ് തീപിടുത്തം ഉണ്ടായത്. എറണാകുളത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ചുരത്തിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ടൈൽസ് കയറ്റിവന്ന ലോറിക്കാണ് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായില്ല. തീ ശ്രദ്ധയിൽ പെട്ട ഉടനെ ഡ്രൈവർ പുറത്തിറങ്ങിയിരുന്നു.

## Article Content

കോഴിക്കോട്: താമരശേരി ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചതിനെ തുർന്ന് ഗതാഗതം തടസ്സപെട്ടു. ചുരം ഒന്നാം വളവിന് മുകളിൽ ചിപ്പിലിത്തോട് വച്ചാണ് തീപിടുത്തം ഉണ്ടായത്. എറണാകുളത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ചുരത്തിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ടൈൽസ് കയറ്റിവന്ന ലോറിക്കാണ് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായില്ല. തീ ശ്രദ്ധയിൽ പെട്ട ഉടനെ ഡ്രൈവർ പുറത്തിറങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143164/thamarasseri churam )